ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫയർ അസ്സോസിയേഷൻ്റെ 2024 ലെ ഓണാഘോഷവും കുടുംബസംഗമവും 20-09-2024 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കലൂർ എ ജെ ഹാളിൽ വച്ച് വളരെ ആഘോഷപൂർവ്വം നടന്നു. ഉൽഘാടനം ബഹുമാനപെട്ട പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ശ്രീ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥി ആയിരുന്നു. വെൽഫെയർ ഫണ്ട് വിതരണം ശ്രീ ടി ജെ വിനോദ് MLA നിർവഹിച്ചു. കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി അൻസില വിശിഷ്ട അതിഥി ആയിരുന്നു.
























