
TGS Accomodation
ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ഒരു വെൽഫയർ സംഘടന കൂടിയാണ്. സാധാരണ ഹോസ്റ്റൽ നടത്തുന്ന അംഗങ്ങൾ അഭിമുഖീകരിക്കുന്ന നിയമപരമായ എല്ലാ പ്രശ്നങ്ങളിലും സംഘടന ഇടപെടുകയും പരിഹരിക്കപ്പെടുന്നത് വരെ ഒപ്പം നിൽക്കുകയും ചെയ്യാറുണ്ട്. സാമൂഹിക നീതി ബോധമുള്ള ഒരു സംഘടനയാണ്, സമൂഹത്തിൻറെ ഉന്നമനത്തിനായി കഷ്ടതകൾ അനുഭവിക്കുന്നവർക്കായി സാമ്പത്തിക സഹായം ഉൾപ്പടെ ചെയ്യുന്ന ഒരു സംഘടന കൂടിയാണ്.

Alexina Ladies Hostel
നമ്മുടെ ഈ സംഘടന ഒരു കൂട്ടം അധ്വാനിച്ചു ജീവിക്കുന്നവർ ചേർന്ന് പരസ്പര സ്നേഹത്തോടെ ഒരു കുടുംബം പോലെ ഹോസ്റ്റൽ ഓണേഴ്സിനും ഹോസ്റ്റൽ ഇന്മറ്റസിനും അതുപോലെ സമൂഹത്തിൽ ബുദ്ദിമുട്ട് അനുഭവിക്കുന്നവർക്കും സ്വാന്തനം നൽകുന്ന ഒരു കൈത്താങ്ങാണ്. ഇതിന്റെ സ്ഥാപകരിൽ ഒരാളായി നിൽക്കുന്നതിൽ വളരെ വളരെ സന്തോഷം ഉണ്ട്.
ഇനിയും ഇതുപോലെ ഒരായിരം നന്മകൾ ചെയ്യാനുള്ള കട്ട സപ്പോർട്ടോടെ.

Devika Hostel
ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ, പല ജില്ലയിൽ നിന്നും എറണാകുളത്ത് വന്ന് വളരെ പ്രതിസന്ധികൾ നേരിട്ട് അതെല്ലാം തരണം ചെയ്ത് ഹോസ്റ്റൽ നടത്തി വരുന്ന ചെറിയ ചെറിയ ആളുകളെ കൂട്ടി ചേർത്തുണ്ടാക്കിയ പ്രസ്ഥാനം ആണ്, നമ്മുടെ സംഘടന കൊണ്ട് ഒരുപാടു പേർക്ക് പ്രേയോജനം കിട്ടിയിട്ടുണ്ട് എത്രയോ ചാരിറ്റി ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് അതിൽ എടുത്തുകാണിക്കാൻ പ്രളയ കാലത്ത് നമ്മൾ ചെയ്ത സഹായം, അതുപോലെ ചെല്ലാനത്തെ കുട്ടികൾക്കുപഠിക്കാൻ കൊടുത്ത ഫോൺ. എടുത്ത് പറഞ്ഞാൽ നമ്മൾഹോസ്റ്റൽ നടത്തുകയാണേലും, നമ്മുടെ അസോസിയേഷൻ ചെയ്യുന്ന ഓരോ കാര്യങ്ങളും അഭിനന്ദനാർഹമാണ് , ഈ സംഘടനയിൽ അങ്കമായതിൽ ഞാൻ അഭിമാനിക്കുന്നു.

PKS Accomodation
Hostel Owners welfare Association (HOWA) was formed with the intention of providing necessary guidliness and addressing the issue faced by the Hostel Owners and the Inmates.
Moreover “HOWA” has also proven their worth to society by rendering various welfare activities at the time of need, like providing mobile phones to residents of chellanem at the time of crisis, has donated money for the treatment of liver patients and much more such activities.
HOWA actively participated in building good relationship among Hostel Owners and is continuing such activities for the welfare of all members and inmates.

Star Gents Hostel
കൊച്ചിയിലേക്ക് പഠനാവശ്യത്തിനും ജോലിസംബന്ധ ആവശ്യങ്ങൾക്കും വരുന്നവർക്ക് വളരെ മാന്യമായിട്ടുള്ള രീതിയിലും ചിലവുകുറഞ്ഞ രീതിയിലും താമസവും ഭക്ഷണവും ഒരുക്കുന്ന ഒരു വ്യവസായം ആണ് ഹോസ്റ്റൽ വ്യവസായം. ആ ഹോസ്റ്റൽ വ്യവസായം അസംഘടിതമായി നിന്നവസരത്തിൽ ഒരുപാട് ഹോസ്റ്റൽ നടത്തുന്ന ആളുകളെ കൂട്ടിയിണക്കി ഒരു സംഘടിതമായ രീതിയിലേക്ക് നീങ്ങുവാനായീ നമ്മുടെ അസോസിയേഷന് സാധിച്ചിട്ടുണ്ട് .
മുന്നോട്ടുള്ള അസ്സോസിയേഷൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകൾ.

Palace Hostel
“അസോസിയേഷൻ എന്നത് ഒരു വ്യക്തിയുടെ താല്പര്യത്തിനോ ലക്ഷ്യത്തിനോ വേണ്ടി ഉള്ള ഒന്നല്ല അത് ഒരു സമൂഹത്തിന്റെ നന്മക്ക് വേണ്ടി നിലകൊള്ളുന്ന ഒന്നാവണം ” അതാണ് നമ്മുടെ സംഘടന.
ഹോസ്റ്റൽ ഓണഴ്സ് വെൽഫയർ അസോസിയേഷൻ എന്ന സംഘടന നമ്മുടെ അംഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്നതോടൊപ്പം സമൂഹത്തിൽ അവശത അനുഭവിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് സഹായ ഹസ്തം ചെയ്യുവാൻ കൂടി നിലകൊള്ളുന്ന ഒന്നാണ്.
ഇതിന്റെ സ്ഥാപകരിൽ ഒരാളായും അതോടൊപ്പം സെക്രെട്ടറി ആയും അസോസിയേഷന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുവാൻ സാധിച്ചതിൽ എനിക്ക് അധിയായ സന്തോഷം ഉണ്ട് അതോടൊപ്പം നമ്മുടെ അസോസിയേഷനെ ജില്ലാ തലത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് എത്തിക്കുവാനും നമുക്ക് കഴിഞ്ഞു.
ഇനി മുൻമ്പോട്ടും ഈ സംഘടനക്ക് സമൂഹത്തിനും നമ്മുടെ അംഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുവാനും അത് ഒരുപാട് പേർക്ക് പ്രചോദന ആകുമെന്ന പ്രത്യാശയോടെ.