തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ നിന്നും ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ അപ്പോളോ യിൽ വച്ചു ബഹുമാനപെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫയർ അസോസിയേഷനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ഫൈസൽ, ജോയിൻറ് സെക്രട്ടറി നസീം ഹംസ, എക്സിക്യൂട്ടീവ് മെമ്പർ നസീർ എന്നിവർ പങ്കെടുക്കുകയുണ്ടായി. മാലിന്യ മുക്ത കേരളത്തിനായി അസോസിയേഷൻ അംഗങ്ങൾ എല്ലാവരും സർക്കാരിനൊപ്പം പ്രവർത്തിക്കുമെന്നു യോഗത്തിൽ പ്രസിഡന്റ് ഉറപ്പുനൽകി. ഈ അവസരത്തിൽ ഹോസ്റ്റൽ വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾ മന്ത്രിയെ ധരിപ്പിക്കുകയും.. പരിശോധിച്ചു നടപടി എടുക്കാമെന്ന് അദ്ദേഹം ഉറപ്പും നൽകുകയുമുണ്ടായി.





